Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൈവത്തിന് സ്തുതി;...

ദൈവത്തിന് സ്തുതി; വിധിയിൽ സന്തോഷമുണ്ട് -ശഫിൻ ജഹാൻ

text_fields
bookmark_border
ദൈവത്തിന് സ്തുതി; വിധിയിൽ സന്തോഷമുണ്ട് -ശഫിൻ ജഹാൻ
cancel

ന്യൂഡൽഹി: ദൈവത്തിന് സ്തുതിയെന്ന് ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാൻ. ഹാദിയയെ ഹോമിയോ പഠനം പൂർത്തിയാക്കാൻ വിട്ട കോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കോടതി വിധിയിൽ സന്തോഷമുണ്ട്. ഹാദിയയെ വീട്ടിൽ നിന്ന് സ്വതന്ത്രയാക്കിയത് വിജയമാണ്. കോളജ് ഹോസ്റ്റലിൽ പോയി ഹാദിയയെ കാണുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ശഫിൻ അറിയിച്ചു. 

അതേസമയം, വിധിയിൽ പൂർണ സംതൃപ്തിയെന്ന് അശോകന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹം റദ്ദാക്കിയ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അഭിഭാഷൻ വ്യക്തമാക്കി. 

Show Full Article
TAGS:shafin jahan hadiya case supreme court kerala news malayalam news 
News Summary - Shafin Jahan Response on Hadiya Case-Kerala News
Next Story