Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാദിയയെ സേലത്ത് പോയി കാണും -ശഫിൻ ജഹാൻ
text_fieldsbookmark_border
ന്യൂഡൽഹി: ഹാദിയയെ സേലത്ത് പോയി കാണുമെന്ന നിലപാട് ആവർത്തിച്ച ഭർത്താവ് ശഫിൻ ജഹാൻ. ഹാദിയയെ കാണുക തന്നെ ചെയ്യുമെന്ന് ശഫിൻ ജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
സേലത്തെ ബി.എച്ച്.എം.എസ് കോളജിൽ പ്രവേശനം നേടിയ ശേഷമായിരിക്കും കൂടിക്കാഴ്ച. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീംകോടതി ഉത്തരവിൽ എവിടെയും പറയുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി കോടതിയിൽ സമീപിക്കേണ്ട ആവശ്യമില്ലെന്നും ശഫിൻ ചൂണ്ടിക്കാട്ടി.
തനിക്ക് ഐ.എസ് ബന്ധമുണ്ടെന്ന എൻ.ഐ.എ വാദം അടിസ്ഥാന രഹിതമാണ്. ഹാദിയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശഫിൻ ജഹാൻ വ്യക്തമാക്കി. കേരളത്തിലേക്ക് മടങ്ങവെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ശഫിൻ ജഹാൻ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
