Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.വൈ.എഫ്.ഐ ബ്രോക്കർ...

ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ

text_fields
bookmark_border
shafi parambil
cancel

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നതിന് പകരം ഉദ്യോഗാർഥികളുമായി ഡി.വൈ.എഫ്.ഐ ചർച്ച നടത്തുന്നതിനെയാണ് ഷാഫി വിമർശിച്ചത്.

ഡി.വൈ.എഫ്.ഐ സർക്കാറിന്‍റെ നിയമനം നടത്തുന്ന ഏജൻസിയാണോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. ആർജവമുള്ള മന്ത്രിമാരുണ്ടെങ്കിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കട്ടെ എന്ന് ഷാഫി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ചർച്ചക്ക് തയാറാകാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി ഉദ്യോഗാർഥികളുമായി ചർച്ച നടന്നത്. ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണ് ഡി.വൈ.എഫ്.ഐ ഒാഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയത്.

സർക്കാർ സൃഷ്ടിച്ച 3051 ഒഴിവിൽ 27 എണ്ണം മാത്രമേ ലാസ്റ്റ് ഗ്രേഡ് തസ്തികക്ക് ലഭിക്കൂവെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.

Show Full Article
TAGS:shafi parambilpsc rank holdersDYFI
News Summary - Shafi Parampil wants DYFI broker to stop working
Next Story