Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകുമെന്ന് ഷാഫി പറമ്പിൽ
text_fieldsbookmark_border
കോഴിക്കോട് : വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകും നടന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. അതിനാലാണ് സ്ഥാനാർഥി തന്നെ വീഡിയോ ഇല്ലെന്നു പറഞ്ഞിട്ടും വീഡിയോ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്.
കെ.കെ ശൈലജയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാൽ താൻ അറിയാത്ത കാര്യത്തിൽ വ്യാജ പ്രചാരണം നടന്നതുകൊണ്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. പിണറായി വിജയൻ പി.വി അൻവറിന്റെ നിലവാരത്തിലേക്ക് താഴ്ന്നു. അൻവറിന്റെ പരാമർശത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഷാഫി പ്രതികരിച്ചു.
Next Story

