വംശഹത്യയുടെ ഓർമ്മപ്പെടുത്തലുകൾ അധികാരം കൊണ്ട് മറക്കാനാവില്ല -ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ സംബന്ധിച്ച് പ്രതികരണവുമായി ത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. വംശഹത്യ നടത്തിയതിന്‍റെ ഓർമ്മപ്പെടുത്തലുകൾ അധികാരം കൊണ്ട് മറക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ചരിത്ര യാഥാർഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല.
ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ മുഴുവൻ ജില്ലകളിലും ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗം പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോരിറ്റി വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്.