കൈയിൽ ടിയർ ഗ്യാസ് ഷെല്ലുമായി ഡിവൈ.എസ്.പി; ഷാഫി പറമ്പിലിന് മർദനമേറ്റ പേരാമ്പ്ര സംഘർഷത്തിലെ ആറ് വിഡിയോകൾ പുറത്തുവിട്ട് കോൺഗ്രസ്
text_fieldsപേരാമ്പ്ര: ഷാഫി പറമ്പിൽ എം.പിയെ പൊലീസ് മർദിച്ച പേരാമ്പ്രയിലെ സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. യു.ഡി.എഫ് പ്രതിഷേധ പ്രകടനം തടയുകയും ഗ്രനേഡും കണ്ണീർ വാതക ഷെല്ലും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് പൊലീസ് ആണെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഗ്രനേഡും കണ്ണീർ വാതക ഷെല്ലും ഉപയോഗിക്കുമ്പോൾ സ്ഫോടനമുണ്ടാവുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് കണ്ണീർ വാതക ഷെൽ കൈയിൽ പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.
യോഗസ്ഥലത്ത് വന്നില്ലായിരുന്നെങ്കില്‍ പൊലീസും സി.പി.എമ്മുകാരുംകൂടി യു.ഡി.എഫ് പ്രവര്‍ത്തകരെ കൊല്ലുന്ന അവസ്ഥ ഉണ്ടാകുമായിരുന്നുവെന്നും പ്രവീൺ ആരോപിച്ചു. സ്‌ഫോടക വസ്തു എറിഞ്ഞു എന്ന വ്യാജ പേരില്‍ അകാരണമായ അറസ്റ്റാണ് നടക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാനാണ് പൊലീസിന് എതിരായ തെളിവുകളടങ്ങിയ ആറ് ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

