Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകരയിൽ ശൈലജ ടീച്ചറു​ടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പിലി​െൻറത് പെർമന​ൻറ് വിസയുമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
Rahul Mamkootathil
cancel

കോഴിക്കോട്: വടകര പാർലമെൻറ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറു​ടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പി​ലി​െൻറത് പെർമനൻറ് ​വിസയുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ. യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫി പറമ്പിലിന് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ.

വടകര താര മത്സരം നടക്കുന്ന മണ്ഡലമാണ്. കാരണം, രണ്ട് എം.എൽ.എമാരാണിവിടെ രംഗത്തുള്ളത്. മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയും പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലുമാണിവിടെ മത്സരിക്കുന്നത്. എന്നാൽ, മട്ടന്നൂരിൽ നിന്ന് ശൈലജ ടീച്ചർ വടകരയിലേക്ക് വരുമ്പോൾ ആരെങ്കിലും കരഞ്ഞോ. എന്നാൽ, ഷാഫി പറമ്പിൽ വടകരയിലേക്ക് വരുമ്പോൾ പാലക്കാട്ടുകാർ കരഞ്ഞു.

ഇതിനർത്ഥം പാലക്കാട്ടുകാർക്ക് അറിയാം ഷാഫിയുടെത് പെർമനൻറ് വിസയാണെന്ന്. മട്ടന്നൂർകാർക്കും അറിയാം ടീച്ചറുടെതെന്ന് വിസിറ്റിംങ് വിസയാണെന്ന്. ഇന്ന് ഷാഫി വന്നിറങ്ങിയപ്പോൾ തന്നെ ഇവിടെ ചിലർ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരി. ഇനി റിസൾട്ട് വരു​മ്പോൾ താപ വൈദ്യൂത നിലയത്തി​​െൻറ ഫ്യൂസ് ഊരിയാലും ഞെ​ട്ടണ്ട എന്നാണ് സൂചിപ്പിക്കാനുള്ളതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shafi Parambil election campaign: rahul mamkootathils speech
Next Story