Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തയാൾ; ചിരിച്ച മനസ്സോടെയാണ് കോൺഗ്രസിലെ അടി കാണുന്നത് -പത്മജ വേണുഗോപാൽ

text_fields
bookmark_border
Padmaja Venugopal, Shafi Parambil, Oommen Chandy
cancel

തൃശൂർ: ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തയാളായിരുന്നെന്ന് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. വർഗീയത കളിക്കുന്നയാളാണ് ഷാഫി. ഒരേസമയം ഉമ്മൻ ചാണ്ടിയുടെയും എതിർപക്ഷത്തിന്‍റെയും ആളായിരുന്നു. യു.ഡി.എഫ് വരും, മന്ത്രിയാകുമെന്ന് കരുതിയിരിക്കുന്ന ആളാണ് ഷാഫിയെന്നും അവർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

തന്നെ ഒതുക്കാൻ ബി.ജെ.പിയിൽ ആരും ശ്രമിക്കുന്നില്ല. കൊടകര കുഴൽപ്പണക്കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ ‘കൊടകര’ ബാധിക്കില്ല. കെ. മുരളീധരൻ കോൺഗ്രസിൽ നിരാശനാണ്​. വടകരയിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിനെ വിളിച്ചു പറഞ്ഞതാണ് തൃശൂരിലേക്ക് വരരുതെന്ന്.

ഇപ്പോ തനിക്ക് ടെൻഷനില്ല. ചിരിച്ച മനസ്സോടെയാണ് കോൺഗ്രസിലെ അടി കാണുന്നത്. എത്ര ഗ്രൂപ്പാണ് കോൺഗ്രസിലുള്ളത്. ഉറങ്ങി എഴുന്നേൽക്കുമ്പോഴാണ് ഗ്രൂപ്പ് മാറുന്നത്. കെ. മുരളീധരൻ പാലക്കാട്ടു നിന്ന് മത്സരിച്ചിരുന്നെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി കാൻഡിഡേറ്റാകും. അത്​ ഒഴിവാക്കാനാണ്​ അദ്ദേഹത്തെ വെട്ടിയത്. അപ്പോൾ ഒരാൾ കുറഞ്ഞുകിട്ടി. സുധാകരന് പ്രായമായി, ബോധമില്ല എന്നുപറഞ്ഞ് അദ്ദേഹത്തെയും മാറ്റിയില്ലേയെന്നും പത്മജ ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shafi Parambil betrayed Oommen Chandy - Padmaja Venugopal
Next Story