മടിയിലെ കനം ശിവശങ്കറിന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു -ഷാഫി പറമ്പില്‍
text_fieldsകോഴിക്കോട്: ഫേസ്ബുക്ക് കുറിപ്പുകളിലൂടെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. മടിയിലെ കനം ശിവശങ്കറിന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയുടെ പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ സര്‍ക്കാറിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായിരുന്നു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രതിപുരുഷന്‍. സ്വപ്‌നയുടെ കള്ളപ്പണത്തിന്റെ കാവല്‍ക്കാരായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചത്.
സ്വപ്‌ന സുരേഷിന്റെ പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി ശിവശങ്കറിന് നിയമിച്ചയാള്‍ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞ് മാറാന്‍ പറ്റുമോ എന്നും ഷാഫി പറമ്പില്‍ ചോദിക്കുന്നു.
അധോലോക സര്‍ക്കാറും അതിന്റെ തലവനും ഇനി തുടരരുത്. സി.പി.എ ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാര്‍മ്മികത, സ്വപ്‌നയുടെ അക്കൗണ്ടില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

