Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനക്കേസ്​: ഇമാമിനെ...

പീഡനക്കേസ്​: ഇമാമിനെ ബംഗളൂരുവിലും കണ്ടെത്താനാകാതെ അന്വേഷണസംഘം മടങ്ങി

text_fields
bookmark_border
Shafeeq-AL-Qasimi
cancel
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇമാം ഷെഫീക്ക്​ അൽ ഖാസിമിയെ ബംഗളൂ രുവിലും കണ്ടെത്താനാകാതെ അന്വേഷണസംഘം മടങ്ങി. കസ്​റ്റഡിയിലെടുത്ത സഹോദരങ്ങളുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ ബംഗളൂരുവിൽ പോയതെന്ന്​ അന്വേഷണ ചുമതലയുള്ള നെടുമങ്ങാട്​ ഡിവൈ.എസ്​.പി ഡി. അശോകൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഇമാമി ​​െൻറ സഹോദരൻ അൽ അമീനെയും ഒപ്പം കൊണ്ടുപോയിരുന്നു.

പ്രതി എറണാകുളത്തോ കോട്ടയത്തോ കഴിയുകയാണെന്നാണ്​ പൊലീസ്​ നിഗമനം. ഇയാൾ ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ്​ പൊലീസ്​.
ഇമാമി​​െൻറ മൂന്ന്​ സഹോദരന്മാരിൽ അൽ അമീൻ മാത്രമാണ്​ കസ്​റ്റഡിയിലുള്ളതെന്ന്​ പൊലീസ്​ വ​​ൃത്തങ്ങൾ പറഞ്ഞു. മറ്റ്​ സഹോദരന്മാർ നിരീക്ഷണത്തിലാണ്​. ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന്​ കരുതുന്ന മറ്റൊരു സഹോദരനുവേണ്ടി തിരച്ചിൽ തുടരുകയാണ്​. ഒളിവിൽ കഴിഞ്ഞ ഇമാമിന് സാമ്പത്തികസഹായം എത്തിച്ച രണ്ട് പേർക്കായും പൊലീസ് അന്വേഷണം തുടങ്ങി.

ഇമാമിനെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരങ്ങളായ അൽ അമീൻ, അൻസാരി, ഷാജി എന്നിവരെയാണ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തത്​. ഇവരുടെ മൊഴികളിൽ വൈരുധ്യവുമുണ്ടായിരുന്നു. ഇവര​ുടെ സൂചന അനുസരിച്ച് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടത്താനായില്ല. കസ്​റ്റഡിയിലുള്ള സഹോദര​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തുന്നകാര്യവും പൊലീസ്​ പരിശോധിക്കുന്നുണ്ട്​. മറ്റ്​ സഹോദരങ്ങളെയും ആവശ്യമെങ്കിൽ അറസ്​റ്റ്​ ചെയ്യുമെന്ന്​ പൊലീസ്​ വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം, കൊച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെ ഇമാമിന് തൊളിക്കോടുള്ള രണ്ട് സംഘടനാ പ്രവവർത്തകർ രണ്ട് ലക്ഷം രൂപ കൈമാറിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്​. അൽ അമീൻെറ മൊഴിയിൽനിന്നാണ് ഇൗ രണ്ടുപേരെക്കുറിച്ച് സൂചന കിട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsshafeeq al qasimi
News Summary - shafeeq al qasimi- kerala news- kerala news
Next Story