Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേസ് കെട്ടിച്ചമച്ചതെന്ന്; മുൻകൂർ ജാമ്യം തേടി ഇമാം

text_fields
bookmark_border
കേസ് കെട്ടിച്ചമച്ചതെന്ന്; മുൻകൂർ ജാമ്യം തേടി ഇമാം
cancel

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി മതപ്രഭാഷകനും തൊളിക്കോ ട് മഹല്ല് മുൻ ഇമാമുമായ ഷഫീഖ് അൽ ഖാസിമി. ഹൈകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

തന്നെ കള്ളക്കേസിൽ കുടുക് കിയതാണ്. പരാതി നൽകിയ പള്ളി പ്രസിഡന്‍റ് സി.പി.എം പ്രവർത്തകനാണ്. എസ്.ഡി.പി.ഐ വേദിയിൽ പ്രസംഗിച്ചതിന് തന്നോട് സി.പി.എമ്മിന് വൈരാഗ്യമുണ്ട്. സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പൊലീസിനും പെണ്‍കുട്ടി മൊഴി നല്‍കി. മാതാവിനെ ഭയന്നാണ് പുറത്ത് പറയാതിരുന്നതെന്നും മൊഴിയിലുണ്ട്.

പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.

കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഖാസിമിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും വിതുര പൊലീസ്​ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shafeeq AL Qasimi highcourt -Kerala News
Next Story