ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നൽകി
text_fieldsതിരുവനന്തപുരം: മതപ്രഭാഷകനും തൊളിക്കോട് മഹല്ല് മുൻ ഇമാമുമായ ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയു ടെ മൊഴി. ബലമായി പീഡിപ്പിച്ചെന്നാണ് മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയ പെൺകുട്ടി മൊഴിയിൽ വിശദീകരിക്കുന്ന ത്.
ചൈല്‍ഡ് ലൈനും പൊലീസിനും പെണ്‍കുട്ടി സമാനമായ മൊഴി നല്‍കിയിരുന്നു. മാതാവിനെ ഭയന്നാണ് പുറത്ത് പറയാതിരുന ്നതെന്നും മൊഴിയിലുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഖാസിമിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും വിതുര പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കാൻ നീക്കംനടത്തുന്നതായും സൂചനയുണ്ട്.
ഒരാഴ്ചമുമ്പ്, ഉച്ചക്ക് പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അൽഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പീഡനകേസിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ഡി.ജി.പി ലോക് നാഥ് ബെഹ്റ പറഞ്ഞു. അതിനുള്ള ശ്രമത്തിലാണ് പൊലീസ് എന്നും ഡി.ജി.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
