പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം; കുറ്റം സമ്മതിച്ച് ഷെഫീഖ് അൽഖാസിമി
text_fieldsനെടുമങ്ങാട് (തിരുവനന്തപുരം): പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തൊളി ക്കോട് ജമാഅത്ത് മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കൊണ്ടുേപായതായും വഴിയിൽെവച്ച് സ്ത്രീകൾ ഉൾപ്പെട്ട സംഘം തടഞ്ഞതായും മൊഴി നൽകിയെന്ന് ത ിരുവനന്തപുരം റൂറൽ എസ്.പി ബി. അേശാക് പറഞ്ഞു.
മധുരയിൽനിന്ന് പിടികൂടിയ ഷെഫീഖിനെയും (37) സഹായി പെരുമ്പാവൂർ സ്വദേശിയും ബന്ധുവുമായ ഫാസിലിനെയും (38) നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷെഫീഖിനെ മധുര കളവാസൽ ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽനിന്നാണ് പിടികൂടിയത്. ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ചയാളാണ് ഫാസിൽ. സംഭവത്തിനുശേഷം ഷെഫീക്ക് വേഷം മാറി വിശാഖപട്ടണം, ഊട്ടി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 12ന് സ്കൂൾ വിട്ടിറങ്ങിയ കുട്ടിയെ വിതുര പേപ്പാറ വനപ്രദേശത്ത് കൊണ്ടുപോയി കാറിൽെവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. സംഭവം പുറത്തായപ്പോൾ പ്രതി നാടുവിട്ടു. സംഭവം പുറത്തുപറയരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയെ പിടികൂടാത്തതിൽ ഹൈകോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് 12 സംഘങ്ങളായാണ് അന്വേഷിച്ചിരുന്നത്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പ്രതിയെ സാമ്പത്തികമായി സഹായിച്ച റാഫി, ഷഫീക്ക് എന്നിവരുൾപ്പെടെ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
മധുരയിൽനിന്ന് ഷെഫീഖിനെയും ഫാസിലിനെയും വ്യാഴാഴ്ച രാത്രിയാണ് നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
