Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ഴി​ക്കോ​ട് ഇന്ന്​...

കോ​ഴി​ക്കോ​ട് ഇന്ന്​ നിഴലില്ലാദിനം

text_fields
bookmark_border
കോ​ഴി​ക്കോ​ട് ഇന്ന്​ നിഴലില്ലാദിനം
cancel

കോ​ഴി​ക്കോ​ട്: ക​ര​യു​മ്പോ​ൾ കൂ​ടെ​ക്ക​ര​യാ​ൻ നി​ഴ​ൽ മാ​ത്ര​മേ​യു​ണ്ടാ​കൂ എ​ന്നാ​ണ്​ ക​വി​വ​ച​നം. എ​ന്നാ​ ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.26 ന് ​ക​ര​യു​ന്ന​വ​ർ​ക്കൊ​പ്പം ക​ര​യാ​ൻ നി​ഴ​ലുപോ​ലും ഉ​ണ്ടാ​കി​ല്ല. കാ​ര​ണ​മ​റി​ യു​മോ? ഏ​പ്രി​ൽ 18 ന് ​ഉ​ച്ച​ക്ക് 12.26 ന് ​കോ​ഴി​ക്കോ​ടി​ന് നി​ഴ​ലി​ല്ലാ​ദി​നം (സീ​റോ ഷാ​ഡോ ഡേ) ​ആ​ണ്. ഏ​തൊ​രു ലം ​ബ വ​സ്‌​തു​വും (നി​വ​ർ​ന്നു​നി​ൽ​ക്കു​ന്ന നാ​മു​ൾ​പ്പെ​ടെ) ആ ​സ​മ​യ​ത്ത് നി​ഴ​ൽ വീ​ഴ്ത്തു​ക​യി​ല്ല. കാ​ര​ ണം ആ ​സ​മ​യ​ത്ത് സൂ​ര്യ​ൻ ന​മു​ക്ക് നേ​രെ മു​ക​ളി​ലാ​യി​രി​ക്കും.

യ​ഥാ​ർ​ഥ​ത്തി​ൽ ‘ട്രോ​പി​ക് ഓ​ഫ് കാ​ൻ​സ​ർ’, ‘ട്രോ​പി​ക് ഓ​ഫ് കാ​പ്രി​ക്കോ​ൺ’ എ​ന്നി​വ​ക്കി​ട​യി​ലു​ള്ള അ​താ​യ​ത്, 23.5 ഡി​ഗ്രി വ​ട​ക്കും 23.5 ഡി​ഗ്രി തെ​ക്കും ഇ​ട​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഏ​ത് സ്ഥ​ല​ത്തും ഈ ​പ്ര​തി​ഭാ​സം വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ സം​ഭ​വി​ക്കു​ന്നു. എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ 18 ന് ​ഉ​ച്ച​ക്ക് 12:26 നും ​ആ​ഗ​സ്​​റ്റ്​ 22 ഉ​ച്ച​ക്ക് 12.30 നും ​ഇ​ത് കോ​ഴി​ക്കോ​ട് സം​ഭ​വി​ക്കു​ന്നു.

ആ​ഗ​സ്​​റ്റ്​ മ​ൺ​സൂ​ൺ കാ​ല​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് നി​ന്ന് ഈ ​പ്ര​തി​ഭാ​സം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഏ​പ്രി​ൽ ആ​ണ് താ​ര​ത​മ്യേ​ന ന​ല്ല​ത്. ഈ ​ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ, ആ​കാ​ശം വ്യ​ക്ത​മാ​യി കാ​ണു​ന്ന ഒ​രു സ്ഥ​ല​ത്ത് ആ​യി​രി​ക്ക​ണം ന​മ്മ​ൾ എ​ന്നു മാ​ത്രം. ടെ​റ​സി​ലോ തൊ​ടി​യി​ലോ വാ​തി​ലി​ന​ടു​ത്തോ പോ​യി നി​ൽ​ക്കാം. ഈ ​സം​ഭ​വം ന​ട​ക്കാ​നു​ള്ള സ​മ​യ​ത്തി​ന് ഏ​ക​ദേ​ശം 10 മി​നി​റ്റ് മു​മ്പ് അ​ത്ത​ര​മൊ​രു സ്ഥ​ലം തി​ര​ഞ്ഞെ​ടു​ക്കാം.

ക്ലോ​ക്കി​ൽ 12.26 ആ​കു​മ്പോ​ഴേ​ക്കും ന​മ്മു​ടെ നി​ഴ​ൽ എ​ങ്ങ​നെ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് നി​രീ​ക്ഷി​ക്കു​ക. അ​തി​നു​ശേ​ഷം, നി​ഴ​ൽ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഈ ​ജ്യോ​തി​ശാ​സ്ത്ര സം​ഭ​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാം.

അ​നി​മേ​ഷ​നു​ക​ളും മ​റ്റ് വി​വ​ര​ങ്ങ​ളും ന​ൽ​കു​ന്ന ‘സീ​റോ ഷാ​ഡോ ഡേ’ ​എ​ന്ന ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ണ്. സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗി​ച്ച് സം​ഭ​വ​ത്തി​​െൻറ വി​ഡി​യോ റെ​ക്കോ​ഡ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്യാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsshadow-less
News Summary - shadowless day for kozhikode
Next Story