വക്കം ഷെബീർ വധം: നാല് പ്രതികൾക്ക് എട്ടുവർഷം കഠിനതടവും പിഴയും
text_fieldsതിരുവനന്തപുരം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വക്കം ഷെബീർ വധക്കേസിലെ നാല് പ്രതികൾക്ക് എട്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ സതീഷ്, സന്തോഷ്, ഉണ്ണിക്കുട്ടൻ എന്ന വിനായക്, വാവ എന്ന കിരൺകുമാർ എന്നിവരെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹരിപ്പാൽ ശിക്ഷിച്ചത്. പ്രതികൾക്കെതിരെ കൊലപാതകകുറ്റം നിലനിൽക്കില്ലെന്ന വിലയിരുത്തലും കോടതി നടത്തി. മനഃപൂർവമല്ലാത്ത നരഹത്യ, മാരകായുധം ഉപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. ആറാം പ്രതി നിതിൻ എന്ന മോനുക്കുട്ടനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കേസിലെ അഞ്ചാം പ്രതി രാജു ആത്മഹത്യ ചെയ്തിരുന്നു.
പിഴത്തുക മരണപ്പെട്ട ഷെബീറിെൻറ മാതാവ് നസീമക്ക് നൽകാനും ഉത്തരവിലുണ്ട്. നീതി ലഭിച്ചിട്ടില്ലെന്നും ഹൈകോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട ഷെബീറിെൻറ ബന്ധുക്കൾ പ്രതികരിച്ചു. കേസിെൻറ വിചാരണ ആറുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. കേസിൽ 43 സാക്ഷികളെയും 74 രേഖകളും കോടതി വിചാരണവേളയിൽ പരിഗണിച്ചു. 2016 ജനുവരി 31ന് നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് വക്കത്തേക്ക് ബൈക്കിൽ വന്ന ഷെബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും തോപ്പിക്കമിളാകം റെയിൽവേ ഗേറ്റിന് സമീപത്തുവെച്ച് നാലംഗസംഘം തടഞ്ഞ് കാറ്റാടിക്കഴ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണദൃശ്യങ്ങള്‍ ഒരാൾ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പുത്തൻനട ദേവീക്ഷേത്ര ഉത്സവചടങ്ങ് സമയത്ത് എഴുന്നള്ളത്തിന് എത്തിച്ച ആനയുടെ വാലിൽ ചിലർ തൂങ്ങുകയും ആന കായലിൽ ചാടുകയും ചെയ്തു. ഈ കേസിലെ പ്രതികൾക്കെതിരെ കൊല്ലപ്പെട്ട ഷെബീർ മൊഴി നൽകിയിരുന്നതിെൻറ വൈരാഗ്യമാണ് കൊലപാതത്തിന് പിന്നിലെന്നായിരുന്നു പൊലീസ് കേസ്. കോടതിവിധി പഠിച്ചശേഷം പ്രോസിക്യൂഷന്‍ അപ്പീല്‍ പോകുമെന്ന് സൂചനയുണ്ട്.
കുറ്റപത്രം മൂന്നാം മാസം തന്നെ ഫയൽ ചെയ്തു
തിരുവനന്തപുരം: വക്കത്ത് പട്ടാപകൽ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി നാട്ടുകാർ നോക്കിനിൽക്കെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ കേസ് അേന്വഷണ ഉദ്യോഗസ്ഥനായ കടയ്ക്കാവൂർ സി.ഐ 83ാം ദിവസം തന്നെ വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആക്രമണത്തിൽ മരണമടഞ്ഞ ഷെബീറിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മ മന്ദിരത്തിൽ ബാലു എന്ന ഉണ്ണികൃഷ്ണന് മാരകമായി പരിക്കേറ്റിരുന്നു. പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടശേഷം റോഡിൽ മൃതപ്രായനായി കിടന്ന ഷെബീറിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അഞ്ചാം പ്രതിയുടെ ആത്മഹത്യ
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച വക്കം ഷെബീർ വധക്കേസിലെ അഞ്ചാം പ്രതി വീടിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. രാജു എന്ന് വിളിക്കുന്ന അപ്പി കേസിൽ ജാമ്യം ലഭിച്ചശേഷം വക്കം കുഞ്ചൻ വിളാകം വീട്ടിൽെവച്ചാണ് ആത്മഹത്യ ചെയ്തത്. വക്കത്തെ കുടുംബവീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു രാജു. ഷെബീറിെൻറ കൊലപാതകത്തിൽ മനസ്സ് വേദനിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് െപാലീസ് റിപ്പോർട്ട്.
അന്ന് ഉത്സവ ആഘോഷങ്ങൾ നിർത്തിെവച്ച് നാട്ടുകാർ
തിരുവനന്തപുരം: വക്കത്ത് നടുറോഡിൽ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ഷെബീറിെൻറ ഓർമക്കുമുന്നിൽ തൊട്ടടുത്ത ദിവസങ്ങളിൽ ഉത്സവ ആഘോഷങ്ങൾ വേണ്ടെന്നുവെച്ചിരുന്നു പുത്തൻ നട ദേവീക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിലെ നിറസാന്നിധ്യമായിരുന്ന ഷെബീറിെൻറ മരണത്തിലുള്ള ദുഃഖത്തിലും ഓർമകൾക്ക് മുന്നിൽ ആദരസൂചകമായുമാണ് അമ്പലം ഉത്സവാഘോഷങ്ങൾ വേണ്ടെന്നുവെച്ചത്. മൂന്നുവർഷമായി ഉത്സവം നടത്തിപ്പിെൻറ പ്രധാന ചുമതലക്കാരിലൊരാളായിരുന്നു ഷെബീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
