Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇവരെ കണ്ടിട്ടുണ്ടോ?...

ഇവരെ കണ്ടിട്ടുണ്ടോ? ഷാ​ബാ ശെ​രീ​ഫ് വധക്കേസ് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

text_fields
bookmark_border
ഇവരെ കണ്ടിട്ടുണ്ടോ? ഷാ​ബാ ശെ​രീ​ഫ് വധക്കേസ് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
cancel
camera_alt

ഫാ​സി​ൽ,                 ഷ​മീം, ഷ​ബീ​ബ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ്​ അ​ജ്മ​ൽ, ചീ​ര ഷ​ഫീ​ഖ്

Listen to this Article

നി​ല​മ്പൂ​ർ: നാ​ട്ടു​വൈ​ദ‍്യ​ൻ ഷാ​ബാ ശെ​രീ​ഫി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൈ​പ്പ​ഞ്ചേ​രി ഫാ​സി​ൽ (31), കു​ന്നേ​ക്കാ​ട​ൻ ഷ​മീം എ​ന്ന പൊ​രി ഷ​മീം (32), പൂ​ള​ക്കു​ള​ങ്ങ​ര ഷ​ബീ​ബ് റ​ഹ്മാ​ൻ (30), കൂ​ത്രാ​ട​ൻ മു​ഹ​മ്മ​ദ്​ അ​ജ്മ​ൽ (30), ചീ​ര ഷ​ഫീ​ഖ്​ (28) എ​ന്നി​വ​രു​ടെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സാ​ണ് നി​ല​മ്പൂ​ർ പൊ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

ഇ​വ​രെ എ​വി​ടെ ക​ണ്ടാ​ലും വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ‍്യ​പ്പെ​ട്ടു. നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി: 9497940890, നി​ല​മ്പൂ​ർ സി.​ഐ: 9497987173, നി​ല​മ്പൂ​ർ എ​സ്.​ഐ: 9497980671.

ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ ഷ​മീം, ഷ​ബീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ നി​ല​മ്പൂ​ർ രാ​ധ വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​ണ്. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണ്.

ഷാ​ബാ ശെ​രീ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ‍്യ​പ്ര​തി നി​ല​മ്പൂ​ർ മു​ക്ക​ട്ട​യി​ലെ ഷൈ​ബി​ൻ അ​ഷ്​​റ​ഫ് പൊ​ലീ​സ് പി​ടി​യി​ലാ​യ ദി​വ​സം​ത​ന്നെ പാ​സ്​​പോ​ർ​ട്ടു​ക​ളു​മാ​യി മ​റ്റു​പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba sherif murder
News Summary - shaba sherif case accused in abscond
Next Story