Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ആർട്സ് കോളജിൽ എസ്.എഫ്.െഎയുെട ചുവരെഴുത്ത് വികൃതമാക്കി
text_fieldsbookmark_border
കോഴിക്കോട്: മീഞ്ചന്ത ഗവൺമെൻറ് ആർട്സ് കോളജിൽ എസ്.എഫ്.െഎയുടെ ചുവരെഴുത്തുകൾ പെയിൻറടിച്ച് വികൃതമാക്കിയ നിലയിൽ. കോളജ് യൂണിയൻ ഒാഫീസും വികൃതമാക്കിയിട്ടുണ്ട്. ഒാഫീസിെൻറ പൂട്ട് പൊളിച്ച് അകത്ത് കയറി പെയ്ൻറ് ഒഴിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ടാണെന്ന് എസ്.എഫ്.െഎ ആരോപിച്ചു.
ക്യാമ്പസ് ഫ്രണ്ടിെൻറ കൊടിയുടെ നിറമായ നീല െപയ്ൻറാണ് ഒഴിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎ കോളജിൽ പ്രകടനം നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
