എസ്.എഫ്.ഐ അക്രമം:ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
text_fieldsവടകര: മടപ്പള്ളി ഗവ. കോളജില്‍ എസ്.എഫ്.ഐ ഇതര സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും അക്രമം നടത്തുന്നതിലും പ്രതിഷേധിച്ച് ജനാധിപത്യ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ കോളജിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നീതിനിഷേധത്തിനെതിരെ രോഹിത് വെമൂല കത്തിച്ചുവെച്ച രാഷ്ട്രീയം കേരളത്തിന്‍െറ കാമ്പസുകളിലും പടര്‍ന്നുപിടിക്കുമ്പോള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്‍െറ വഴിയില്‍ എസ്.എഫ്.ഐ സഞ്ചരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ളെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്‍െറ കാതല്‍. എന്നാല്‍ ഈ വൈവിധ്യത്തെ അംഗീകരിക്കാന്‍ എസ്.എഫ്.ഐ കൂട്ടാക്കുന്നില്ല. വൈവിധ്യത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസും ശ്രമിക്കുന്നത്. മടപ്പള്ളിയിലെ പുതിയ തലമുറ ഈ ഗുണ്ടായിസത്തെ പൊറുത്തുതരില്ല. അവര്‍ ജനാധിപത്യത്തിന് വഴിതെളിക്കുകയാണ്്. എസ്.എഫ്.ഐയില്‍ കാണുന്നത് ഭീകര ഫാഷിസ്റ്റ് പ്രവണതയാണ്. എസ്.എഫ്.ഐയുടെ ചരിത്രത്തില്‍തന്നെ ഇടിമുറികള്‍ ധാരാളമുണ്ട്. പേശി ബലവും ഇടിമുറികളുംകൊണ്ട് വ്യത്യസ്തതകളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്. അധ്യാപകരും പൊലീസും എസ്.എഫ്.ഐയുടെ ചട്ടുകമായി മാറുകയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് അസ്ലം ചെറുവാടി അധ്യക്ഷതവഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി, റസാഖ് പാലേരി, എഫ്.എം. അബ്ദുല്ല, ജബീന ഇര്‍ശാദ്, ഗിരീഷ് കാവട്ട്, ശ്രീജ നെയ്യാറ്റിന്‍കര, മുജീബ് റഹ്മാന്‍(എസ്.ഐ.ഒ), അന്‍സിഫ് (എം.എസ്.എഫ്), പി.സി. ഭാസ്കരന്‍, കെ.കെ. വാസു, മുനവര്‍ (കെ.എസ്.യു), പളളിപ്രം പ്രസന്നന്‍, എം. ഫൗസ്യടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. നാദാപുരം റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കോളജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംഘടനപ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
