പാലക്കാട് മെഡിക്കൽ കോളജിൽ എസ്.എഫ്.ഐ; 13 സീറ്റുകളിലും വിജയിച്ചു
text_fieldsപാലക്കാട്: പാലക്കാട് മെഡിക്കൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് നേട്ടം. മത്സരിച്ച 13 സീറ്റുകളിലും വിജയിച്ചു. തുടർച്ചയായി തെരഞ്ഞെടുപ്പില്ലാതെ കെ.എസ്.യു ആധിപത്യം പുലർത്തിയിരുന്ന കോളജിൽ ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പാണിത്.
ഭാരവാഹികൾ: കരോളിൻ ജോസ് (ചെയർപേഴ്സൻ), എസ്. കീർത്തന (ജന. സെക്ര.), എ.കെ. നസീൽ (ജോ. സെക്ര.), എ.എസ്. വൈഷ്ണവി (വൈസ് ചെയർപേഴ്സൻ), സീത മോഹൻ (വൈസ് ചെയർപേഴ്സൻ ലേഡീസ്), ഫെബിൻ ജോൺ (യു.യു.സി), സാൻവയ പ്രദീപ് (മാഗസിൻ എഡിറ്റർ), എം. അമൽ (സ്പോർട്സ് സെക്രട്ടറി), പി. ആതിര (ആർട്സ് സെക്രട്ടറി), കെ.പി. അനുരാജ് (2020 ബാച്ച് റെപ്രസന്റേറ്റിവ്), അമൃത ജി. മീനാക്ഷി (2021 ബാച്ച് റെപ്രസന്റേറ്റിവ്), വർഷ ബൈജു (2022 ബാച്ച് റെപ്രസന്റേറ്റിവ്), ഭുവനേഷ് കൃഷ്ണ (2023 ബാച്ച് റെപ്രസന്റേറ്റിവ്).

