Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്.ഐയെ അനുശ്രീയും ആർഷോയും നയിക്കും

text_fields
bookmark_border
എസ്.എഫ്.ഐയെ അനുശ്രീയും ആർഷോയും നയിക്കും
cancel
camera_alt

കെ. അനുശ്രീ, പി.എം ആർഷോ

Listen to this Article

പെരിന്തൽമണ്ണ: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി കെ. അനുശ്രീയെയും സെക്രട്ടറിയായി പി.എം. ആർഷോ​​​യെയും 34ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശിയും മഹാരാജാസ് കോളജിലെ പി.ജി വിദ്യാര്‍ഥിയുമായ പി.എം ആർഷോ എസ്.എഫ്.ഐ എറണാകുളം ജില്ല സെക്രട്ടറി കൂടിയാണ്. കെ അനുശ്രീ എസ്.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്‍റ് കൂടിയാണ്.

വൈസ് പ്രസിഡന്റുമാർ: ഡോ ഷറീന സലാം, എ.എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി. വിചിത്ര (പാലക്കാട്‌). ജോയന്റ് സെക്രട്ടറിമാർ: ജി.ടി അഞ്ജു കൃഷ്‌ണ (കൊല്ലം), കെ.വി അനുരാഗ് (കോഴിക്കോട്), ഹസൻ മുബാറഖ് (തൃശൂർ), ഇ അഫ്‌സൽ (മലപ്പുറം). സെക്രട്ടേറിയറ്റ് അംഗങ്ങൾ: ജിഷ്‌ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുര്യാക്കോസ് (ഇടുക്കി), ബിബിൻ രാജ് (കാസർഗോഡ്), സരിത (തൃശൂർ), വൈഷ്‌ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽവിൻ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SFI will be led by Anushree and Arsho
Next Story