Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധിയുടെ ഓഫിസ്...

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെ തള്ളിപ്പറഞ്ഞ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം; 'എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കും'

text_fields
bookmark_border
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെ തള്ളിപ്പറഞ്ഞ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം; എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കും
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫിസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും ഇതിനെ തള്ളിപ്പറയുന്നുവെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം. ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം.

അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു

വിദ്യാർഥി സംഘടന പ്രവർത്തിക്കേണ്ടത് ഇങ്ങനെയല്ല -യെച്ചൂരി

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ഓ​ഫി​സ് അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തെ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​പ​ല​പി​ച്ചു. ​ഒ​രു വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കേ​ണ്ട രീ​തി ഇ​ത​ല്ല. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്റെ​യും എം.​പി​യു​ടെ​യും ഓ​ഫി​സി​ൽ അ​തി​ക്ര​മം കാ​ണി​ച്ച​ല്ല പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത്; വി​യോ​ജി​പ്പു​ക​ൾ പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് -യെ​ച്ചൂ​രി പ​റ​ഞ്ഞു.

തിരിച്ചടിക്കാൻ ശേഷിയും നട്ടെല്ലും കോൺഗ്രസിനുണ്ട് -കെ. സുധാകരന്‍

കൊ​ച്ചി: രാ​ഹു​ല്‍ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ തി​രി​ച്ച​ടി​ക്കാ​നു​ള്ള ക​പ്പാ​സി​റ്റി​യും ന​ട്ടെ​ല്ലും കോ​ൺ​ഗ്ര​സി​നു​ണ്ടെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ.​സു​ധാ​ക​ര​ന്‍ എം.​പി. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്.​എ​ഫ്.​ഐ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. അ​തി​ൽ ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ അ​ക്ര​മി​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം. എ​സ്.​എ​ഫ്.​ഐ​യു​ടേ​ത് തെ​ണ്ടി​ത്ത​ര​വും തെ​മ്മാ​ടി​ത്ത​ര​വും ച​ന്ത​യി​ലെ കു​ട്ടി​ക​ൾ പോ​ലും ചെ​യ്യാ​ത്ത പ്ര​വൃ​ത്തി​യു​മാ​ണ്.

അ​ണി​ക​ളെ സി.​പി.​എം നി​ല​ക്കു​നി​ര്‍ത്തു​ന്നി​ല്ലെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍ക്കുമെന്നും. അ​ദ്ദേ​ഹം പറഞ്ഞു.

അപലപിച്ച്​ മുഖ്യമന്ത്രിയും ഇടത്​ കൺവീനറും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ​ഗാ​ന്ധി എം.​പി​യു​ടെ ഓ​ഫി​സി​നു​നേ​രെ എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ്​​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നും. സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​മു​ള്ള നാ​ടാ​ണി​ത്. അ​ത് അ​തി​ക്ര​മ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണ്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തേ​ണ്ട കാ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എ​ന്താ​ണ്​ ന​ട​ന്ന​തെ​ന്ന്​ പ​രി​ശോ​ധി​ക്കും.

മോദിക്കും പിണറായിക്കും കത്തയച്ചിരുന്നു -രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പാ​ർ​ക്കു​ക​ൾ, വ​ന്യ​ജീ​വി ​സ​​ങ്കേ​ത​ങ്ങ​ൾ എ​ന്നി​വ​ക്കു ചു​റ്റു​മു​ള്ള പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളു​ടെ​യും അ​വ​രു​ടെ ജീ​വ​നോ​പാ​ധി​ക​ളു​ടെ​യൂം ദുഃ​സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ത്ത​യ​ച്ചി​രു​ന്ന​താ​യി വ​യ​നാ​ട് എം.​പി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​ടെ കു​റ​ഞ്ഞ വീ​തി സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ ഇ​ള​വ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ടും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് -രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.


എസ്.എഫ്.ഐ പ്രകടനം വേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് –സതീശൻ

പേ​രാ​വൂ​ർ (ക​ണ്ണൂ​ർ): ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തേ​ണ്ട​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സി​ലേ​ക്ക​ല്ല, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഓ​ഫി​സി​ലേ​ക്കാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പേ​രാ​വൂ​രി​ൽ യു.​ഡി.​എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ ഓ​ഫി​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളു​ടെ​യും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​ടെ​യും പ​രി​ധി​യി​ൽ ഒ​രു കി.​മീ. ബ​ഫ​ർ സോ​ൺ നി​ശ്ച​യി​ച്ച​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ വി​ര​ൽ​ചൂ​ണ്ടു​ന്ന സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​ൻ കേ​ര​ള​ത്തി​ൽ ര​ണ്ടാം ക​ലാ​പാ​ഹ്വാ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​ത്.

ര​ക്ത​സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ച്ച് സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​നാ​ശ​ത്തി​ന് ക​ണ്ണൂ​രി​ൽ​നി​ന്ന് ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫി​സി​ൽ ചു​മ​ത​ല ഏ​റ്റി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പറഞ്ഞു.

പ്രതിഷേധാർഹം -കുഞ്ഞാലിക്കുട്ടി

മ​ല​പ്പു​റം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം.​പി ഓ​ഫി​സ് ആ​ക്ര​മി​ച്ച എ​സ്.​എ​ഫ്.​ഐ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ.

രാ​ഹു​ൽ ഗാ​ന്ധി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ്​​പ​രി​വാ​റി​ന്‍റെ പ​ണി കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന​ത്​ സി.​പി.​എ​മ്മാ​ണ്.

എ​സ്.​എ​ഫ്.​ഐ സ​മ​രം ആ​സൂ​ത്രി​ത​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Show Full Article
TAGS:SFI Rahul Gandhis office attack 
News Summary - SFI state leadership against Rahul Gandhis office attack
Next Story