Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എഫ്.ഐ സംസ്ഥാന...

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്​ പതാക ഉയർന്നു

text_fields
bookmark_border
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്​ പതാക ഉയർന്നു
cancel
camera_alt

എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച്​ പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​താ​ക​യു​യ​ർ​ത്തു​ന്നു

Listen to this Article

പെ​രി​ന്ത​ൽ​മ​ണ്ണ: ദീ​പ​ശി​ഖ, കൊ​ടി​മ​ര​ജാ​ഥ​ക​ൾ ആ​വേ​ശം പ​ട​ർ​ത്തി​യ നി​മി​ഷ​ത്തി​ൽ എ​സ്‌.​എ​ഫ്‌.​ഐ 34ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​താ​ക​യു​യ​ർ​ത്തി.

കൊ​ടി​മ​ര​ജാ​ഥ ക​ണ്ണൂ​രി​ലെ ധീ​ര​ജ്‌ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് എ.​പി. അ​ൻ​വീ​ർ, ജോ​ബി​സ​ൺ ജ​യിം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ദീ​പ​ശി​ഖ ജാ​ഥ ആ​ല​പ്പു​ഴ​യി​ലെ ചാ​രും​മൂ​ട്‌ അ​ഭി​മ​ന്യു ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് ആ​ദ​ർ​ശ് എം. ​സ​ജി, അ​മ​ൽ സോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും പ​താ​ക​ജാ​ഥ മ​ഹാ​രാ​ജാ​സ്‌ കോ​ള​ജി​ൽ നി​ന്ന്​ അ​ഡ്വ. ടി.​പി. ര​ഹ്ന സ​ബീ​ന, സി.​എ​സ്. സം​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ സ​മാ​പി​ച്ചു. വി​വി​ധ ജാ​ഥ​ക​ളെ എ​സ്.​എ​ഫ്.​ഐ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ക്കു​ന്ന റാ​ലി​യെ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

25 മു​ത​ൽ 27 വ​രെ ഏ​ലം​കു​ളം ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ച​ർ​ച്ച​യും ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം 25ന്‌ ​രാ​വി​ലെ 9.30ന്‌‌ ​സാം​സ്‌​കാ​രി​ക ചി​ന്ത​ക​ൻ രാം ​പു​നി​യാ​നി ഏ​ലം​കു​ളം ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. 452 പ്ര​തി​നി​ധി​ക​ളും 85 സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​യി 537 പേ​ർ പ​ങ്കെ​ടു​ക്കും. 27ന് 85 ​അം​ഗ സം​സ്ഥാ​ന ക​മ്മി​റ്റി​യെ​യും ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

25ന്‌ ​വൈ​കീ​ട്ട്‌ അ​ഞ്ചി​ന്‌ മു​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി സം​ഗ​മം സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​നും 26ന്‌ ​വൈ​കീ​ട്ട്‌ അ​ഞ്ചി​ന്‌ ര​ക്ത​സാ​ക്ഷി കു​ടും​ബ സം​ഗ​മം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. ബാ​ല​നും ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പു​റ​മെ എ​സ്‌.​എ​ഫ്‌.​ഐ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​യൂ​ഖ്‌ ബി​ശ്വാ​സ്‌, പ്ര​സി​ഡ​ൻ​റ് വി.​പി. സാ​നു എ​ന്നി​വ​രും സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFI
News Summary - SFI state conference
Next Story