Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി: മറ്റ്​...

ലോ അക്കാദമി: മറ്റ്​ വിദ്യാർഥി സംഘടനകൾക്ക്​ രാഷ്​ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്​ എസ്.​​എഫ്.​​െഎ

text_fields
bookmark_border
ലോ അക്കാദമി: മറ്റ്​ വിദ്യാർഥി സംഘടനകൾക്ക്​ രാഷ്​ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്​ എസ്.​​എഫ്.​​െഎ
cancel

തിരുവനന്തപുരം: ലോ അക്കാദമിയിലെ ​പ്രിൻസിപ്പൽ ലക്ഷ്​മി നായരുടെ രാജി ആവശ്യപ്പെട്ട്​ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക്​ മറ്റ്​ രാഷ്​ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്​ എസ്​.എഫ്​​.െഎ. നേതാവ്​ എം. വിജിൻ. പ്രശ്​നം ഒത്തുതീർപ്പാക്കാനായി വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് വിളിച്ച ചർച്ചക്കുശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചർച്ചക്കിടെ വിദ്യാഭ്യാസ മന്ത്രി ​ ഇറങ്ങിപ്പോയിട്ടില്ല. യോഗ്യനായ മറ്റൊരു ​​പ്രിൻസിപ്പലി​നെ നിയോഗിക്കാൻ മന്ത്രി ആവ​ശ്യപ്പെടുകയും അക്കാദമി മാനേജ്​​​െമൻറ്​ സമ്മതിക്കുകയും ചെയ്​തു. നേരത്തെ തങ്ങൾ ഉന്നയിച്ച 17 ഇന ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ എസ്​.എഫ്​​.െഎ   സമരത്തിൽ നിന്ന്​ പിൻമാറിയതാണ്​​. തുടർന്നും ചർച്ചയിൽ പ​െങ്കടുത്തത്​ മന്ത്രി ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

​​നേരത്തെ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ സ്ഥാനമൊഴിയുകയും അഞ്ചു വർഷത്തേക്ക് ഫാക്കൽറ്റിയായി കോളജിൽ വരില്ലെന്നും മാനേജ്​​മ​െൻറ്​ അറിയിച്ചതിനെ തുടർന്ന്​​ വിദ്യാർഥികൾ തുടങ്ങിവെച്ച സമരത്തിൽ നിന്ന്​ എസ്.എഫ്.ഐ പിൻമാറിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfi
News Summary - sfi slams other students organisation
Next Story