Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാജാസിലെ കണ്ണൂർ മോഡൽ അക്രമം അവസാനിപ്പിക്കാൻ എസ്.എഫ്.ഐ തയാറാവണം -കെഎസ്‌യു

text_fields
bookmark_border
KSU
cancel

കൊച്ചി :മഹാരാജാസ് കോളേജിലെ കണ്ണൂർ മോഡൽ ആക്രമണ പരമ്പര അവസാനിപ്പിക്കാൻ എസ്.എഫ്.ഐ തയാറാവണമെന്ന് കെ.എസ്‌.യു എറണാകുളം ജില്ല പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.

മഹാരാജാസ് കോളജ് ഹോസ്റ്റലിൽ ഒളിച്ചിരിക്കുന്ന എസ്.എഫ്.ഐ ക്രിമിനലുകളെ പിടികൂടണമെന്ന ആവശ്യവുമായി കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി മഹാരാജാസ് ഹോസ്റ്റലിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുക ആയിരുന്നു ജില്ല പ്രസിഡന്‍റ് .

ഇടുക്കിയിലെ സംഭവങ്ങൾക്ക് ശേഷം നിമിഷങ്ങൾക്കകം മഹാരാജാസ് കോളേജിൽ യാതൊരു പ്രകോപനവും ഉണ്ടാകാതെ കെ എസ് യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണം ശുദ്ധ തെമ്മാടിത്തരമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

പ്രവർത്തകരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കില്ല എന്നും വളഞ്ഞിട്ടാക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാൻ തന്നെയാണ് പാർട്ടി തീരുമാനം എന്ന് മാർച്ച്‌ ഉദ്ഘാടന ചെയ്ത ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SFI should be ready to end Kannur model violence in Maharajas: KSU
Next Story