Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പരിപാടി കഴിഞ്ഞിട്ട് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞു, പക്ഷേ അവർക്ക് ക്ഷമയുണ്ടായില്ല'; മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ രക്ഷിതാക്കൾ

text_fields
bookmark_border
Roji M John
cancel
camera_alt

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സംസാരിക്കുന്നതിനിടെ സംസാരിക്കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ തടയുന്നു

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിൽ എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചതിനെതിരെ രക്ഷിതാക്കൾ. പരിപാടി കഴിഞ്ഞിട്ട് പറയാനുള്ളത് കേൾക്കാമെന്ന് മന്ത്രി പറഞ്ഞതാണ്... പക്ഷേ അവർക്ക് ക്ഷമയുണ്ടായില്ല. പരിപാടി മനപ്പൂർവം അലങ്കോലപ്പെടുത്താനാണ് അവർ ശ്രമിച്ചതെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി.

'സ്വന്തം മക്കളുടെ ബിരുദദാന ചടങ്ങിന് പങ്കെടുക്കാനായി പല സ്ഥലങ്ങളിൽ നിന്നും അവധിയെടുത്ത് എത്തിയ രക്ഷിതാക്കളുണ്ട്. അത് അവരുടെ സ്വപ്നമാണ്. വിഷയത്തിൽ പരുപാടി കഴിഞ്ഞ് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞതാണ്. വിദ്യാർഥികളെ കേൾക്കാൻ തയ്യാറായില്ലെങ്കിലാണ് പ്രതിഷേധിക്കേണ്ടത്. പരുപാടി അലങ്കോലമാക്കിയത് മോശമായി' -രക്ഷിതാക്കൾ പറഞ്ഞു.

അതേസമയം, എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ എസ്എഫ്ഐ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിറ്റുകൾ കൊണ്ട് എസ്എഫ്ഐ അലങ്കോലമാക്കിയത്. പരുപാടി അലങ്കോലപ്പെടുത്തിയതിന് എസ്എഫ്ഐ പൊതു സമൂഹത്തോടും വിദ്യാർഥികളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. വിദ്യാർഥികളുടെ ചോദ്യം നേരിടാനാകാതെയുള്ള 'മഹാരാജാസിലെ ഓട്ടം' അവസാനത്തേത് ആണെന്ന് കരുതരുത്... എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ശിവൻകുട്ടി പറഞ്ഞു.

കാലടി സംസ്‌കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. എസ്എഫ്‌ഐ നേതാവ് നഫീസത്തുൽ മിസ്‌രിയ്യയാണ് മന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ കയറി പ്രതിഷേധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maharaja's College Convocation Protests: Parents Criticize SFI Actions
Next Story