ആർഷോയും വിദ്യയും വിവാഹിതരായി
text_fieldsതൃക്കരിപ്പൂർ: എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ഇരുവരും പുഷ്പഹാരം അണിയിച്ചത്.
ചടങ്ങിൽ വിദ്യയുടെ മാതാവ് സുശീല, സഹോദരിമാരായ ദിവ്യ, ധന്യ, ആർഷോയുടെ അച്ഛൻ സി.പി. മണി, ഡി.വൈ.എഫ്.ഐ നേതാക്കളായ വി.പി. സജീവ്, ശിവപ്രസാദ്, വി.പി.സാനു, രജീഷ് വെള്ളാട്ട് തുടങ്ങിയവർ സന്നിഹിതരായി. തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.
ഇരുവരും നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ച് അധ്യാപക ജോലിയിൽ പ്രവേശിച്ച കേസിൽ പ്രതിയായിരുന്നു വിദ്യ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഷോയുടെ പ്രതികരണങ്ങൾക്കും നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

