ഇന്റർസോൺ കലോത്സവത്തിലും സംഘർഷം: എട്ട് വിദ്യാർഥികൾക്കും രണ്ടു പൊലീസുകാർക്കും പരിക്ക്
text_fieldsപുറമണ്ണൂർ (വളാഞ്ചേരി): കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ എംഎസ്എഫ് -എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി. രണ്ടു പൊലീസുകാർക്കും എട്ട് വിദ്യാർഥികൾക്കും പരിക്ക്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ കോളജ് കവാടത്തിന് പുറത്താണ് സംഭവം.
പുറമെ നിന്ന് സംഘടിച്ചെത്തിയ വിദ്യാർഥികളും കോളജിലെ വിദ്യാർഥികളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം ഒരു മണിക്കൂറോളം നീണ്ടു. കൂടുതൽ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. അക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു. സോൺ മത്സരങ്ങളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൻ്റെ പശ്ചാലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്‍റര്‍ സോൺ മത്സരങ്ങൾ നടക്കുന്നത്.
മലപ്പുറം വളാഞ്ചേരി മജ്ലിസ് കോളേജിലാണ് കാലിക്കറ്റ് സർവകലാശാല ഇൻറൺ കലോത്സവം നടക്കുന്നത്. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കും. അനു ജിഷ്ണു പ്രണോയ്, സിദ്ധാർത്ഥ്, മിഹിർ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് ഇങ്ങനെ 5 വേദികളിലായി 5 ദിവസമാണ് മത്സരം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

