പൊലീസിനെ ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് അറസ്റ്റില്‍
text_fieldsതിരൂര്‍: പൂങ്ങോട്ടുകുളം അങ്ങാടിയില്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ ില് എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് അറസ്റ്റില്‍. കൈനിക്കര പൊയ്ലിശ്ശേരി സ്വദേശി എളയോടത്ത് വീട്ടില്‍ അഫ്സലിനെയാ ണ് (23) തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്മരാജന്, സബ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ് എന്നിവരുള്‍പ്പെടുന്ന സംഘം ബുധനാഴ്ച പിടികൂടിയത്.
2018 ആഗസ്റ്റ് 15ന് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഫ്സല് ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് തട്ടിക്കയറുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.
12-10-2018ന് തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്കിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വിജയാഹ്ലാദം പ്രകടനം നടത്തിയ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിെൻറ കൃത്യനിര്‍വഹണം തടയകുയും ആക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അഫ്സല്.
മറ്റു രണ്ട് കേസുകളില്‍ കൂടി പ്രതിയായ അഫ്സല് ചില കേസുകളില്‍ മഞ്ചേരി കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു. പ്രതിയെ സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.