അഭിമന്യുവിെൻറ സഹോദരിയുടെ വിവാഹം ക്ഷണിക്കുന്നത് സി.പി.എം ജില്ല സെക്രട്ടറി
text_fieldsവട്ടവട: എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റുമരിച്ച അഭിമന്യുവിെൻറ സഹോദരി കൗസല്യയുടെ വിവാഹം സി.പി.എം ഏറ്റെടുത്ത് നടത്തും. ഇതിനായി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രെൻറ പേരിൽ ക്ഷണക്കത്ത് തയാറായി. വട്ടവട കീഴ്വീട് പരേതനായ കർണെൻറയും കൃഷ്ണവേണിയുടെയും മകൻ മധുസൂദനനാണ് വരൻ. നവംബർ 11 ഞായറാഴ്ച 11ന് വട്ടവട ഊർക്കാട് കെ.ഇ ഹൈസ്കൂൾ മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് ചടങ്ങ്.
അഭിമന്യുവിെൻറ മരണത്തിന് മുേമ്പ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അഭിമന്യുവിെൻറ മരണശേഷം ഇതും ഉത്തരവാദിത്തമായി പാർട്ടി ഏറ്റെടുക്കുകയായിരുന്നു. അഭിമന്യുവിെൻറ രക്തസാക്ഷിത്വത്തെ തുടർന്ന് കുടുംബത്തെ സി.പി.എം ദത്തെടുക്കുകയും സഹായം നൽകുകയും ചെയ്തുവരുകയാണ്. കുടുംബത്തിന് പാർട്ടി നൽകുന്ന വീടിെൻറ നിർമാണം അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
