Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്‌റു കോളജ്​ ഉടമയെ...

നെഹ്‌റു കോളജ്​ ഉടമയെ പുകഴ്ത്തൽ: പി.കെ. ശശിക്കെതിരെ എസ്​.എഫ്​.ഐ പരാതി

text_fields
bookmark_border
pk-sasi-krishna-das
cancel

തിരുവില്വാമല: ഷൊർണൂർ എം.എൽ.എ പി.കെ. ശശി നെഹ്‌റു കോളജ്​ ഉടമ കൃഷ്ണദാസിനെ പുകഴ്ത്തിപ്പറയുകയും സമരം ചെയ്ത വിദ്യാർഥികളെ അപമാനിച്ചതും ശരിയായില്ലെന്ന് കാണിച്ച്​ പാമ്പാടി നെഹ്‌റു കോളജിലെ എസ്​.എഫ്​.ഐ നെഹ്‌റു കോളജ്​ യൂനിറ്റ് സെക്രട്ടറി അരുൺ കെ. നാരായണൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകി.

എസ്​.എഫ്​.ഐ സമരത്തിന് നേതൃത്വം കൊടുത്തതിന് മുന്നൂറോളം വിദ്യാർഥികൾ കോളജ്​ അധികൃതരുടെ പകപോക്കലിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. പരീക്ഷയിൽ തോൽപിക്കപ്പെട്ട് വിദ്യാർഥികളുടെ രണ്ടുവർഷമാണ് നഷ്​ടമായത്. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന്​ ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.

ജിഷ്ണു കേസിലെ ഒന്നാം പ്രതിയും ഷഹീർ ഷൗക്കത്തലിയെ ഇടിമുറിയിൽ കയറ്റി മർദിച്ചതിന് ജയിലിൽ കിടന്ന കൃഷ്ണദാസുമായി എം.എൽ.എ വേദിപങ്കിട്ടതും ശരിയായില്ലെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ രണ്ടാം തീയതിയാണ് പി.കെ. ദാസ് മെഡിക്കൽ കോളജിലെ സി.ടി സ്കാനിങ്​ മെഷീൻ ഉദ്ഘാടനത്തിൽ എം.എൽ.എ പി.കെ. ശശി പങ്കെടുത്തു സംസാരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newspk sasimalayalam newsNehru College Palakkad
News Summary - SFI Complaints against PK Sasi MLA Nehru College Palakkad -Kerala News
Next Story