Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലസ്ഥാനത്ത് വീണ്ടും...

തലസ്ഥാനത്ത് വീണ്ടും എസ്​.എഫ്​.​െഎ ഏറ്റുമുട്ടൽ; പൊലീസിനെ തടഞ്ഞ് നേതാക്കൾ

text_fields
bookmark_border
sfi-flag
cancel

പാറശ്ശാല: ധനു​വച്ചപുരം ​െഎ.എച്ച്​.ആർ.ഡിയില്‍ എസ്​.എഫ്​.​െഎ പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകള്‍ ഏറ്റുമുട്ട ി. സംഭവം അറി​െഞ്ഞത്തിയ പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നതായി ആക്ഷേപം. തിങ്കളാഴ്​ച ഉച്ചക്ക്​ രണ്ടിനായിരുന്നു സംഭവം. തിങ്കളാഴ്​ച കോളജിനുള്ളില്‍ ​കൂടിയ യൂനിറ്റ് കമ്മിറ്റിയില്‍ ചര്‍ച്ചക്കെടുത്ത സഹപാഠിയായ വിദ്യാർഥിനിയുടെ പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരുവിഭാഗങ്ങളിലായി കൂട്ടത്തല്ലിന്​ ഇടയാക്കിയത്.

കോളജിനുള്ളിലെ യൂനിറ്റ് മുറിയില്‍നിന്ന്​ ആരംഭിച്ച സംഘര്‍ഷം കോളജിന്​ മുന്നില്‍വരെ എത്തുകയായിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കാന്‍ ഒരു വിഭാഗം അധികൃതര്‍ തയാറായെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇതിന്​ തടസ്സം നിന്നതായി സൂചനകളുണ്ട്. ഇതിനിടയില്‍ സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐയിലെയും ചില പ്രദേശിക നേതാക്കള്‍ പൊലീസിനെ ഗേറ്റിനുള്ളിലേക്ക്​ കടത്തിവിടാതെ തടയുകയായിരുന്നു. ഈ സമയങ്ങളില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്​ പൊലീസ് ഗേറ്റിന്​ പുറത്ത് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFI
News Summary - SFI clash
Next Story