Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗിക സ്വാതന്ത്ര്യം...

ലൈംഗിക സ്വാതന്ത്ര്യം ഉദ്​ഘോഷിച്ച്​ എസ്​.എഫ്​.ഐ ബോർഡുകൾ; കേരള വർമയിലെ പുതിയ വിവാദമിതാണ്​

text_fields
bookmark_border
sfi
cancel
camera_alt

ശ്രീ കേരളവർമ കോളജിൽ എസ്​.എഫ്​.ഐ സ്​ഥാപിച്ച ബോർഡുകളിൽ ചിലത്​

https://www.madhyamam.com/kerala/sfi-boards-in-keralavarma-under-turmoil-865342?utm_campaign=pubshare&utm_source=Facebook&utm_medium=105777439461526&utm_content=auto-link&utm_id=62&fbclid=IwAR3qKikqj3TXIuv_IA7BNZWg1hAdDGo-lCc6ZMMaiaM9101BxzT3MSvDEmE

തൃശൂർ: ശ്രീ കേരളവർമ കോളജിൽ എസ്.എഫ്.ഐ സ്​ഥാപിച്ച ബോർഡുകൾ സംബന്ധിച്ച്​ വിവാദം. കോളജ് തുറക്കുന്നതിന്‍റെ ഭാഗമായി നവാഗതർക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോർഡുകളാണ് വിവാദത്തിലായിരിക്കുന്നത്.

ലൈംഗിക സ്വാതന്ത്ര്യമെന്ന ആവശ്യമുയർത്തിയാണ്​ എസ്​.എഫ്​.​ഐ ബോർഡ്​ സ്​ഥാപിച്ചത്​. നഗ്​നരായ ആൺകുട്ടിയും പെൺകുട്ടിയും ഇഴുകിച്ചേർന്ന വിധത്തിലുള്ള കാരിക്കേച്ചറിൽ 'തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി' എന്നാണ്​ ഒരു ബോർഡിലുളത്​. 'അവരുടെ മീനുകൾ പാരമ്പര്യത്തിന്‍റെ അക്വേറിയങ്ങൾ ഭേദിച്ച് പ്രണയത്തിന്‍റെ കടലിലേക്ക് യാത്ര ചെയ്യുന്നു', 'കണ്ണുകളിൽ അതിജീവന പോരാട്ടങ്ങളുടെ മഴവിൽത്തുണ്ട്, ഫക്ക് യുആർ നേഷനലിസം വി ആർ ആൾ എർത്ത്ലിങ്സ്' തുടങ്ങി നിരവധി ക്യാപ്ഷനുകളോടെയുള്ള ബോർഡുകളാണ്​ എസ്​.എഫ്​​.ഐ കാമ്പസിൽ സ്​ഥാപിച്ചത്​.

ബോർഡിൽ എസ്.എഫ്.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലിംഗസമത്വ ആശയമാണ് പങ്കുവെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.

അതേസമയം, ബോർഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യു രംഗത്തെത്തി. ബോർഡിനെതിരെ സംഘടന പരാതി നൽകിയിട്ടുണ്ട്​.​ സംഘപരിവാർ സംഘടനകളും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്​. സ്​ത്രീ വിരുദ്ധവും ജനാധിപത്യ, പൊതുമര്യാദകളുടെ ലംഘനവുമാണ് ബോർഡുകളെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

ശ്രീ കേരളവർമ കോളജിൽ എസ്​.എഫ്​.ഐ സ്​ഥാപിച്ച ബോർഡുകളിലൊന്ന്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfisree kerala varma college
News Summary - sfi boards in keralavarma under turmoil
Next Story