Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.യുവിന്‍റെ കൊടിതോരണങ്ങൾ കത്തിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
കെ.എസ്.യുവിന്‍റെ കൊടിതോരണങ്ങൾ കത്തിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്
cancel

തിരുവനന്തപുരം: ലോ കോളജിലെ എസ്.എഫ്.ഐ അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കെ.എസ്.യുവിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ കൊടിതോരണങ്ങൾ വലിച്ച് കീറി നശിപ്പിക്കുകയും പിന്നീട് കത്തിക്കുകയുമായിരുന്നു. സംഭവത്തിൽ ഇന്നലെ 24 പ്രവർത്തകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന്‍റെ മുറിയിൽ 21 അധ്യാപകരെ ഒമ്പത് മണിക്കൂർ ഉപരോധിച്ചിരുന്നു.

തിരുവനന്തപുരം ലോ കോളജിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം ഉണ്ടായിരുന്നു. ഇതിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തെന്ന് ആരോപിച്ചായിരുന്നു അക്രമം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SFI attack in Law College cacmpus; video footage out
Next Story