Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈപ്പിനില്‍ സി.പി.ഐ...

വൈപ്പിനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു

text_fields
bookmark_border
p-raju-cpi-blocking-18.07.2019.
cancel

കൊച്ചി: എറണാകുളം വൈപ്പിനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ ​ ൈവപ്പിൻ ഗവ. കോളജിൽ നടന്ന എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് രാജുവിനെ തടഞ്ഞത്.

നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്​ വൈപ്പിൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷമുണ്ടായത്​. സംഘര്‍ഷത്തിൽ പരിക്കേറ്റ​ എ.ഐ.എസ്.എഫ് യൂണിറ്റ്​ പ്രസിഡൻറിനേയും സെക്രട്ടറിയേയും ഞാറക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിര​ുന്നു. ഇവരെ സന്ദർശിക്കുന്നതിനായാണ്​ രാത്രിയോടു കൂടി സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആശുപത്രിയിൽ എത്തിയത്​.

സന്ദർശിച്ച്​ മടങ്ങുംവഴി ഒരു സംഘം ഡി.വൈ.എഫ്​.​ഐ പ്രവർത്തകർ രാജുവിനെ തടയുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതേതുടർന്ന്​ സ്ഥലത്തെത്തിയ സി.ഐ ഉൾപ്പെടെയുള്ള പൊലീസ്​ സംഘം ഏകപക്ഷീയമായാണ്​ പ്രശ്​നത്തിൽ ഇടപെടുന്നതെന്ന്​ ആരോപിച്ച്​ സി.പി.ഐ നേതാക്കളും സി.ഐയുമായി വാക്കു തർക്കവുമുണ്ടായി. സി.ഐക്കെതിരെ മുഖ്യമ​ന്ത്രിക്കും സംസ്ഥാന പൊലീസ്​ മേധാവിക്കും പരാതി നൽകാനുള്ള തീരുമാനത്തിലാണ്​ സി.പി.ഐ ജില്ലാ നേതൃത്വം.

ഡി.വൈ.എഫ്​.ഐ നടപടിയിൽ പ്രതിഷേധിച്ച്​ പാലാരിവട്ടം മേൽപ്പാല അഴിമതിക്കെതിരെ​ എൽ.ഡി.എഫ്​ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ നിന്ന്​ സി.പി.ഐ വിട്ടു നിന്നേക്കുമെന്ന്​ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോളജിലേക്ക്​ എ.ഐ.വൈ.എഫിൻെറ നേതൃത്വത്തിൽ മാർച്ച്​ നടത്താനും തീരുമാനമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpisfiaisfkerala newsP Rajumalayalam newsvypin
News Summary - SFI-AISF clash in Vypin -kerala news
Next Story