ഇർവിൻ പ്രഭു അന്ന്, മോഹൻ കുന്നുമ്മൽ പ്രഭു ഇന്ന്; കേരള വി.സി സർക്കുലറിനെതിരെ എസ്.എഫ്.ഐ
text_fieldsപി.എസ്. സഞ്ജീവ്
തിരുവനന്തപുരം: കേരളസർവകലാശാലയിൽ പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്ന സത്യവാങ്മൂലം നൽകണമെന്ന വി.സി ഡോ. മോഹൻ കുന്നുമ്മലിന്‍റെ സർക്കുലറിനെതിരെ എസ്.എഫ്.ഐ. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു. വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സഞ്ജീവ് വ്യക്തമാക്കി.
‘ഇർവിൻ പ്രഭു അന്ന്, മോഹൻ കുന്നുമ്മൽ പ്രഭു ഇന്ന്, കേസുകളിൽ പ്രതിച്ചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഇല്ലെന്ന് വി.സി ആവാൻ യോഗ്യത ഇല്ലാത്ത ഡോ. മോഹൻ കുന്നുമ്മൽ. പണ്ട് ബ്രിട്ടീഷ് ഭരണവും ഇങ്ങനെയായിരുന്നു. ഇന്ത്യയിലെ സാധാരണക്കാർക്ക് നേരെ, അവരുടെ അവകാശങ്ങളെ സമാനമായ ഉത്തരവിലൂടെ വ്യത്യസ്ത ഘട്ടത്തിൽ നേരിട്ടു. സമരത്തിലൂടെയും, ജനവിരുദ്ധ നിയമങ്ങളെ നേരിട്ടും ഉടലെടുത്ത ഇന്ത്യ എന്ന രാജ്യവും അതിന്‍റെ ദേശീയതയും, ഐതിഹാസിക സമരങ്ങളും മനുഷ്യരുടെ ജീവനും കൊടുത്ത് കുട്ടികൾക്ക് പഠിക്കാൻ അവകാശം നേടിയെടുത്ത ഈ കേരളത്തിൽ, സംഘപരിവാർ എന്ന രാജ്യവിരുദ്ധ സംഘം കൂടെ ഉണ്ടെന്ന് കരുതി നടത്തുന്ന ഇത്തരം ചരിത്രനിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നുറപ്പ്. ശക്തമായ പ്രതിഷേധം ഉയരും’- സഞ്ജീവ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

