പീഡനക്കേസ്; കോര്പറേഷന് കൗണ്‍സിലറെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
text_fieldsകണ്ണൂർ: പീഡനപരാതിയില്‍ പൊലീസ് കേസെടുത്ത കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലർ പി.വി. കൃഷ്ണകുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റായ കൃഷ്ണകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഡി.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ കൃഷ്ണകുമാറിനെതിരെ യുവതിയാണ് പരാതി നല്‍കിയത്. ജോലിസ്ഥലത്ത് ലൈംഗിക ദുരുദ്ദേശ്യത്തോടെ കൃഷ്ണകുമാര്‍ തന്നെ കയറിപ്പിടിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേതുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ഒളിവില്‍ കഴിയുന്ന കൃഷ്ണകുമാറിനായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

