ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം; രണ്ടുപേർ പിടിയിൽ
text_fieldsഅജയ്, മുസ്തഫ
തൃപ്രയാർ: പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ അയച്ചുതരാൻ ഭീഷണിപ്പെടുത്തി കിട്ടിയ ഫോട്ടോകൾ സമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ രണ്ടു പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
തൃപ്രയാർ കിഴക്കേ നടയിൽ പാലം പറമ്പിൽ മുസ്തഫ (20), പനങ്ങാട് പുല്ലങ്ങത്ത് വീട്ടിൽ അജയ് (21) എന്നിവരാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇരുവരേയും വലപ്പാട് എസ്.എച്ച്.ഒ സുമേഷിെൻറ നേതൃത്വത്തിൽ വലപ്പാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ, സബ് ഇൻസ്പെക്ടർ ഷാജു, എ.എസ്.ഐമാരായ കൊച്ചുമോൻ, എം.കെ. അസീസ്, എം.സി.പി.ഓമാരായ ഉണ്ണികൃഷ്ണൻ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.

