Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രോഗിക്കുനേരെ ലൈംഗികാതിക്രമം; ഹോമിയോ ഡോക്ടർ അറസ്​റ്റിൽ
cancel

ഇ​ര​വി​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ വാ​ഗ്ദാ​നം ചെ​യ്ത് സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച സ​ർ​ക്കാ​ർ ഹോ​മി​യോ ഡോ​ക്ട​റെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ വ​ട​ക്കേ​വി​ള സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ലെ ഡോ​ക്ട​ർ കി​ഴ​ക്കേ ക​ല്ല​ട ഉ​പ്പൂ​ട് ശ​ങ്ക​ര​വി​ലാ​സ​ത്തി​ൽ ബി​മ​ൽ​കു​മാ​ർ (50) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​ന​വാ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഡി​സ്പെ​ൻ​സ​റി​യി​ൽ ചി​കി​ത്സ​ക്കാ​യെ​ത്തി​യ യു​വ​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് അ​യ​ത്തി​ൽ ഭാ​ഗ​ത്ത് ഡോ​ക്ട​ർ പ്രൈ​വ​റ്റ് പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​രു​ത്തി ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി.

സം​ഭ​വ​മ​റി​ഞ്ഞ വീ​ട്ടു​കാ​ർ ഇ​ര​വി​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ ഉ​ദ​യ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ മൃ​ദു​ൽ​കു​മാ​ർ, ദീ​പു, ഷെ​മീ​ർ, സൂ​ര​ജ് ഭാ​സ്ക​ർ, ജി.​എ​സ്.​ഐ​മാ​രാ​യ സ​ജി​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ മ​ഹേ​ന്ദ്ര​ലാ​ൽ, സാ​ബി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeo doctorSexual harrasmenteravipuram
News Summary - sexual harrasment against patient homeo doctor arrested
Next Story