Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിൽ ലൈംഗികാതിക്രമം:...

ബസിൽ ലൈംഗികാതിക്രമം: മധ്യവയസ്കന് 3 വർഷം കഠിന തടവും 25000 രൂപ പിഴയും

text_fields
bookmark_border
Mali sentences 46 Ivorian soldiers to 20 years
cancel

പട്ടാമ്പി: ബസിൽ യാത്ര ചെയ്യവേ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് 3 വർഷം കഠിന തടവും 25000 രൂപ പിഴയും. മുക്കാലി കള്ളമല പത്തായ പുരയ്ക്കൽ ഗോപാലകൃഷ്ണ (51)നെയാണ് കോടതി ശിക്ഷിച്ചത്.

പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് കേസ് പരിഗണിച്ചത്.

2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. കോങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർമാരായ കെ.സി. വിനു, എ.ജെ. ജോൺസൻ, എസ്.ഐ. ഉദയകുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

Show Full Article
TAGS:Sexual harassment bus imprisonment 
News Summary - Sexual harassment in bus: Middle-aged man gets 3 years rigorous imprisonment and Rs 25000 fine
Next Story