Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗിക പീഡന പരാതി; 'പടവെട്ട്' സംവിധായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

text_fields
bookmark_border
സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ച യുവതിയാണ് പരാതിക്കാരി
Sexual harassment complaint; Police take director of Padavettu into custody
cancel

ലൈംഗിക പീഡന പരാതിയെത്തുടർന്ന് മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്ണയെ കസ്റ്റഡയിലെടുത്ത് പൊലീസ്. സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പടവെട്ടാണ് ഇയാള്‍ സംവിധാനം ചെയ്യുന്ന ചിത്രം. സണ്ണി വെയ്‌നാണ് നിര്‍മാതാവ്.


ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് എഴുതിയിരിക്കുന്നത്. നേരത്തെ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം

സണ്ണി വെയ്‌നായിരുന്നു സംവിധാനം ചെയ്തിരുന്നത്. ലിജുവിനെ കസ്റ്റഡിയിലെടുത്തമ്പോള്‍ അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരില്‍ പടവെട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. ചിത്രത്തിന്റെ തുടര്‍ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പടവെട്ട് ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual harassment complaint; Police take director of 'Padavettu' into custody
Next Story