Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

text_fields
bookmark_border
ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
cancel

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

താരസംഘടനയായ ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് മുകേഷിന് ജാമ്യം നൽകിയത്. ഇടവേള ബാബുവിനെതിരെയും സമാന ആരോപമാണ് നടി ഉന്നയിച്ചിരുന്നത്.

14 വർഷത്തിന് ശേഷം ഇത്തരമൊരു ആരോപണവുമായി വന്നത് തന്‍റെ രാഷ്ട്രീയ ഭാവിയും സിനിമാ ജീവിതവും നശിപ്പിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് മുകേഷ് ബോധിപ്പിച്ചത്. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതടക്കമുള്ള രേഖകൾ ഹാജരാക്കിയാണ് ആരോപണം നിഷേധിച്ചത്.

എം.എൽ.എയായ മുകേഷ് നിയമത്തിന് മുന്നിൽനിന്ന് ഒളിച്ചോടാൻ സാധ്യതയില്ലെന്നും സംഭവം നടന്നത് 2010ത്തിലായിരിക്കെ പ്രതിയെ ജയിലിലാക്കി തെളിവുകളൊന്നും ശേഖരിക്കാനില്ലെന്നും വിലയിരുത്തിയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual Harassment Complaint: Anticipatory Bail for Mukesh and Evala Babu
Next Story