Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിലെ പ്രമുഖ...

ആലപ്പുഴയിലെ പ്രമുഖ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി

text_fields
bookmark_border
stop sexual harrasment
cancel

ആലപ്പുഴ: ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. കരുവാറ്റയിലെ ഫിസിഷ്യൻ ആയ ഡോ. മുഹമ്മദ് കുഞ്ഞിനെതിരെയാണ് 'വുമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്' എന്ന ഫേസ്ബുക് പേജിലൂടെ യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. ഡോക്ടർക്കെതിരെ നടപടികളുമായി മുന്നോട്ടുപോകാനുള്ള സാഹചര്യം തനിക്കില്ലാത്തതുകൊണ്ടാണ് ജനങ്ങളോട് ഈ അനുഭവം പങ്കുവെക്കുന്നതെന്നും യുവതി കുറിപ്പിൽ പറയുന്നു.

'വുമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്' പേജിലെ കുറിപ്പ് വായിക്കാം

ആലപ്പുഴ കരുവാറ്റയിലുള്ള ഫിസിഷ്യൻ ആയ ഡോ. മുഹമ്മദ് കുഞ്ഞിൽ (മമ്മുഞ്ഞു) നിന്നുമുണ്ടായ ദുരനുഭവം ആണ് ഈ കുറിപ്പ് എഴുതുവാൻ കാരണം. എന്റെ ബന്ധുമിത്രാദികളുടെയും കുടുംബത്തിന്റെയും എല്ലാം വിശ്വസ്തനായ ഡോക്ടർ ആയ ഇദ്ദേഹം കുറച്ചു നാളായി സ്വന്തം ക്ലിനിക് നടത്തിവരുന്നു. തുമ്മൽ അലർജിയുമായി ബന്ധപെട്ടാണ് മാതാപിതാക്കളോടൊപ്പം മൂന്നുപ്രാവശ്യം ഇദ്ദേഹത്തെ കൺസൽട്ട് ചെയ്തെത്. രണ്ടുമാസം മുൻപ് കണ്ടപ്പോൾ ആദ്യമായി കാണുന്ന എന്നോട് വളരെ അടുത്ത് പെരുമാറുകയും ശരീരത്തോട് ചേർത്ത് പിടിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. അതിൽ ബുദ്ധിമുട്ട് തോന്നിയ എന്നോട് പലരും പറഞ്ഞത് എൺപതിനടുത്ത് പ്രായമുള്ള അദ്ദേഹം പേരമകളെ പോലെ ചേർത്ത് പിടിച്ചതാവാം എന്നാണ്. ഈ അടുത്ത ദിവസം കാണുവാൻ ചെന്നപ്പോൾ ഗ്യാസ് ട്രബിൾ ഉണ്ടെന്നു പറഞ്ഞപ്പോൾ എന്റെ വയറു പരിശോധിക്കുകയും പെട്ടെന്ന് എന്തോ പ്രശ്നം ഉള്ള പോലെ കിടക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീട് വയറു പരിശോധിക്കാതെ എന്റെ ജെനിറ്റൽ ഏരിയയിലും ബ്രസ്റ്റ്സിലും സ്പർശിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്‌തു. എനിക്കെന്തോ എമർജൻസി സിറ്റുവേഷൻ ഉള്ള പോലെ വളരെ പെട്ടെന്ന് പരിശോധന എന്ന ഭാവത്തിൽ, എന്റെ പിതാവ് റൂമിൽ തന്നെ തിരിഞ്ഞു നിൽക്കെയാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറിയത്. മോശമായ സ്പർശനവും അദ്ദേഹത്തിന്റെ പെരുമാറ്റവും അസ്വസ്ഥത തോന്നിയ ഞാൻ തട്ടിമാറ്റുകയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് സെക്ഷുവൽ ആൻസൈറ്റി പ്രശ്നം ഉണ്ടെന്നും പിന്നീട് കൗൺസലിങ്ങിനു വരുവാൻ പറയുകയും ചെയ്തു.

ഗ്യാസ് ട്രബിൾന് എന്റെ കൺസെന്റ് ഇല്ലാതെ പ്രൈവറ്റ് പാർട്സിൽ ഒരു ഗ്ലൗസ് പോലും ഉപയോഗിക്കാതെയാണ് സ്പർശിച്ചത്. എനിക്ക് ഉണ്ടായിട്ടുള്ള മാനസിക സമ്മർദ്ദം വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ലോക്കൽ സോഴ്സസിൽ നിന്നും അറിയാൻ കഴിഞ്ഞത് പല പ്രാവശ്യം ഇയാൾക്കെതിരെ കംപ്ലൈന്റ്സ് ഉണ്ടായിട്ടുണ്ടെന്നാണ്. വളരെ കുറച്ചു പ്രാവശ്യം മാത്രം ആ ക്ലിനിക്കിൽ പോയിട്ടും ഒരുപാട് അമ്മമാരെയും പെൺകുട്ടികളെയും ചെറിയ കുട്ടികളെയും എല്ലാം ആ ക്ലിനിക്കിൽ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മുന്നോട്ടു പോകുവാൻ എനിക്ക് പ്രിവിലേജ് ഇല്ലാത്തത്കൊണ്ടാണ് ഈ കുറിപ്പിലൂടെ ജനങ്ങളോട് എന്റെ അനുഭവം ഷെയർ ചെയ്യുന്നത്. ഇതു വായിക്കുന്ന എല്ലാവരും ഇയാൾക്ക് എതിരെയും മെഡിക്കൽ പ്രഫഷൻ ദുരുപയോഗം ചെയ്യുന്ന ഒരുവിധ ധാർമികതയും ഇല്ലാത്ത ഇയാളെ പോലെയുള്ളവരെയും ഒക്കെ കോൾ ഔട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.

Show Full Article
TAGS:Sexual Harassment Women Against Sexual Harassment 
News Summary - sexual harassment complaint against a prominent doctor in Alappuzha
Next Story