Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡന പരാതി: പി.കെ....

പീഡന പരാതി: പി.കെ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന്​ വി.എസ്​

text_fields
bookmark_border
പീഡന പരാതി: പി.കെ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന്​ വി.എസ്​
cancel

തൃശൂർ: ഷൊർണൂർ എം.എൽ.എ പി.കെ. ശശി ലൈംഗികമായി പീഡിപ്പിച്ചെന്ന ഡി.വൈ.എഫ്​.​െഎ വനിതാ നേതാവി​​​​െൻറ പരാതിയിൽ നടപടിയുണ്ടാകുമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. സ്ത്രീ വിഷയം ആയതിനാൽ എം.എൽ.എക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അതെ കുറിച്ച്​ പഠിച്ച ശേഷം മാത്രമേ പാർട്ടി നടപടികൾ സ്വീകരിക്കൂയെന്നും വി.എസ് പറഞ്ഞു.

ലൈംഗിക പീഡനാരോപണത്തിൽ പി.​കെ. ശ​ശി എം.​എ​ൽ.​എ​ക്കെ​തി​രെ ദേശീയ വനിതാ കമീഷൻ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമീഷൻ സ്വമേധയാ കേസെടുത്തത്.

എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന്​ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷൻ കേസെടുത്തത്. യുവതി പരാതി നൽകിയാൽ കമീഷൻ കേസെടുക്കാമെന്നാണ് ജോസഫൈന്‍ പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandandyfiRape Casekerala newssexual assultpk sasi
News Summary - Sexual Harassment case against KP Sasi- VS Achutanandan - Kerala news
Next Story