Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗിക പീഡനക്കേസ്​: ബാലചന്ദ്ര മേനോന്​ മുൻകൂർ ജാമ്യം

text_fields
bookmark_border
ലൈംഗിക പീഡനക്കേസ്​: ബാലചന്ദ്ര മേനോന്​ മുൻകൂർ ജാമ്യം
cancel

കൊച്ചി: ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡനക്കേസിൽ നടനും സംവിധായകനുമായ ബാലച​ന്ദ്ര മേനോന്​ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. 2007ൽ നടന്നുവെന്ന്​ പറയുന്ന സംഭവത്തിൽ 2024 സെപ്​റ്റംബറിൽ പരാതി നൽകിയതടക്കം വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ മുൻകൂർ ജാമ്യം അനുവദിച്ചത്​.

നടിയുടെ പരാതിയിൽ കന്‍റോൺമെന്‍റ്​ പൊലീസ്​ ഹരജിക്കാരനെ അറസ്റ്റ്​ ചെയ്താൽ ഒരു ലക്ഷം രൂപയുടെ സ്വന്തവും രണ്ട്​ ജാമ്യക്കാരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നാണ്​ നിർദേശം. വീണ്ടും ഹരജി പരിഗണിക്കുന്ന നവംബർ 21 വരെയാണ്​ ഉത്തരവിന്​ പ്രാബല്യം. 2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, തന്നെ ഫോണിൽ വിളിച്ച്​ കേസ്​ കൊടുക്കുമെന്ന്​ പറഞ്ഞ്​​ നടി നേരത്തെ ഭീഷണിപ്പെടുത്തിയതായും പലർക്കുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച്​ പരാതി നൽകിയവരാണ്​ പരാതിക്കാരിയെന്നും ബാലചന്ദ്രമേനോൻ കോടതിയിൽ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്​ എതിർ സത്യവാങ്​മൂലം നൽകേണ്ടതുണ്ടെന്ന്​ അറിയിച്ച സർക്കാർ മുൻകൂർ ജാമ്യ ഹരജിയെ എതിർത്തു. എന്നാൽ, വസ്തുതകളും മറ്റും പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual harassment case: Actor Balachandra Menon granted anticipatory bail
Next Story