മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമം; തിരിച്ചറിയൽ പരേഡ് ഇന്ന്
text_fieldsതിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയതിന് അറസ്റ്റിലായ മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സനൽ സ്റ്റാഫ് ഡ്രൈവർ തന്നെയാണോ മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് എന്ന് കണ്ടെത്താൻ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ കേസിൽ മലയിൻകീഴ് സ്വദേശി സന്തോഷിനെയാണ് രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറായ ഇയാൾ നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്.
കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് വനിത ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. ഇതോടെയാണ് രണ്ട് സംഭവങ്ങളിലെയും പ്രതി ഒരാള്‍ തന്നെയാണോയെന്ന സംശയം ഉയര്‍ന്നത്.
ജല അതോറിറ്റിയുടെ ഇന്നോവ കാറിലാണ് സന്തോഷ് സംഭവ ദിവസം സഞ്ചരിച്ചത്. കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയത് ഈ കാറിലെത്തിയാണ്. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാർ മ്യൂസിയം പരിധിയിലെ സി.സി.ടി.വിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി.
തിരിച്ചറിയൽ പരേഡിനായി ഇന്ന് രാവിലെ 10ന് എത്താൻ വനിതാ ഡോക്ടർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. തന്നെ ആക്രമിച്ചയാളും കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

