Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുമകളോട് ലൈംഗിക...

ചെറുമകളോട് ലൈംഗിക അതിക്രമം: 72കാരന് 20 വർഷം തടവും പിഴയും

text_fields
bookmark_border
sexual assaulting
cancel

ആ​റ്റി​ങ്ങ​ൽ: ചെ​റു​മ​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ 72കാ​ര​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ ശി​ക്ഷ​യും വി​ധി​ച്ച് ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി. ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജ് ബി​ജു കു​മാ​ർ ആണ്​ സി.​ആ​ർ പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

2019 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ക​ളെ കാ​ണാ​നെ​ത്തി കൂ​ടെ താ​മ​സി​ച്ചു​വ​ന്ന ദി​വ​സ​മാ​ണ് പ്രതി ചെ​റു​മ​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ​ത്.

ബ​ലാ​ത്സം​ഗം, പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ഠി​ന​ത​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മം എ​ന്നീ കു​റ്റ​ങ്ങ​ൾ പ്ര​തി​ക്കെ​തി​രെ തെ​ളി​യി​ക്ക​പ്പെ​ട്ടു. പി​ഴ തു​ക​യി​ൽ മൂ​ന്ന​ര ല​ക്ഷം രൂ​പ അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വു​ണ്ട്.

പി​ഴ കെ​ട്ടി​വെ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി എ​ട്ട് മാ​സം ക​ഠി​ന​ത​ട​വ് അ​ധി​ക​മാ​യി അ​നു​ഭ​വി​ക്ക​ണം. ജ​യി​ലി​ൽ കി​ട​ന്ന കാ​ല​യ​ള​വ് ശി​ക്ഷ​യി​ൽ ഇ​ള​വ് ഉ​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വു​ണ്ട്. ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി മു​ഖേ​ന അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ൻ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 18 രേ​ഖ​ക​ൾ ആ​ധാ​ര​മാ​ക്കു​ക​യും ചെ​യ്തു. മം​ഗ​ലാ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എ​ച്ച്.​എ​ൽ. സ​ജീ​ഷാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​മു​ഹ്സി​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsSexual Assaulting
News Summary - Sexual assault on granddaughter- 72-year-old man jailed for 20 years and fined
Next Story