ഒമ്പതുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയില്‍
text_fieldsവര്‍ഗീസ്
വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പിതാവിന് കൂട്ടിരിപ്പിന് അമ്മൂമ്മയോടൊപ്പം എത്തിയ ഒമ്പതുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. പാറശ്ശാല പ്ലാമൂട്ടുക്കട കുഴിഞ്ഞവിള സ്വദേശി വര്‍ഗീസി (74) നെയാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്.
കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനോടെപ്പം ഉണ്ടായിരുന്ന അമ്മൂമ്മ മരുന്ന് വാങ്ങാനായി പോയ സമയത്താണ് അടുത്ത വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചത്.
കുട്ടി ആശുപത്രിയില്‍ ബഹളം െവച്ചതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് ബന്ധുക്കള്‍ അറിയിച്ചതിനെത്തുടർന്ന് വെള്ളറട പോലീസ് സ്ഥലത്തെത്തി വര്‍ഗീസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

