Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടന്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു

text_fields
bookmark_border
jayasurya 98987
cancel

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. സെക്രട്ടറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ലൈംഗികാതിക്രമം നടത്തിയതായി നടി ആരോപിച്ചിരുന്നു.

സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സെക്ഷന്‍ 354, 354 എ, 509 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ നടി ലൈംഗികാതിക്രമ ആരോപണമുന്നയിച്ചിരുന്നു. ജയസൂര്യയെ കൂടാതെ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കും പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, ലോയേഴ്‌സ്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റും പ്രൊഡ്യൂസറുമായ അഡ്വ. വി.എസ്‌. ചന്ദ്രശേഖരൻ എന്നിവർക്കുമെതിരെയാണ് പരാതി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual assault case registered against actor Jayasuriya
Next Story