പീഡനക്കേസ്: രഞ്ജിത്തിനെതിരെ കുറ്റപത്രം ഉടൻ
text_fieldsകൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ യുവനടി നൽകിയ ലൈംഗിക പീഡനക്കേസിൽ ഏറെക്കുറെ അന്വേഷണം പൂർത്തിയായതായി പൊലീസ്. രഞ്ജിത്തിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം തയാറാക്കാനുള്ള നടപടികൾ തുടങ്ങിയതായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
മുമ്പ് രണ്ട് പീഡനക്കേസുകളിൽ സാങ്കേതിക കാരണങ്ങളാൽ രഞ്ജിത്ത് രക്ഷപ്പെട്ടത് കണക്കിലെടുത്ത്, ഇത്തവണ നിയമപരമായ എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മാർച്ച് 31-ന് തൊടുപുഴയിൽ നിന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ജാമ്യത്തിലുള്ള അദ്ദേഹം വ്യവസ്ഥകൾ പ്രകാരം എല്ലാ തിങ്കളാഴ്ചയും എറണാകുളം വനിതാ സ്റ്റേഷനിൽ ഹാജരാകുന്നുണ്ട്. കേസിലെ തെളിവ് ശേഖരണം പൂർത്തിയായെന്നും നിലവിൽ മറ്റ് പ്രതികളില്ലെന്നുമാണ് അന്വേഷണസംഘം നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

