Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈബിക്കെതിരായ പീഡന ഹരജി ഹൈകോടതി തീർപ്പാക്കി
text_fieldsbookmark_border
കൊച്ചി: എം.എൽ.എ ആയിരിക്കെ ഹൈബി ഈഡൻ എം.പി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഇരയായ യുവതി നൽകിയ ഹരജിയിലെ തുടർനടപടി ഹൈകോടതി അവസാനിപ്പിച്ചു. ഹൈബിക്ക് പൊലീസിൽ വലിയ സ്വാധീനമുണ്ടെന്നും അന്വേഷണം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് കൈമാറണമെന്നുമടക്കം ആവശ്യപ്പെടുന്ന ഹരജിയാണ് കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അവസാനിപ്പിച്ചത്.
അറസ്റ്റ് ഉൾപ്പെടെ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥെൻറ വിവേചനാധികാരമാണെന്നും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമേ അന്വേഷണത്തിൽ കോടതിക്ക് ഇടപെടാനാകൂ എന്നായിരുന്നു അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്.
Next Story
